Ultimate magazine theme for WordPress.

പെന്തെകോസ്തുകാർക്കെതിരെയുള്ള അക്രമണം അപലപനീയം ; മന്ത്രി വീണ ജോർജ്

ഹെബ്രോൻപുരം :പെന്തെകോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം മന്ത്രി വീണ ജോർജ്. ഐപിസി 99 മത് ജനറൽ കൺവൻഷനിൽ കുമ്പനാട്ടിൽ സഭായോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൻറെ പല കോണുകളിൽ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള വലിയ പീഡനങ്ങളും അക്രമണങ്ങളും നടക്കുന്നതായി നാം കാണുന്നു. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്നത് മതസ്വാതന്ത്ര്യമാണ്. മത നിരപേഷിതയാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുള്ള ഉത്തരവാദിത്തം നാം എല്ലാവര്ക്കും ഉണ്ട്. പ്രത്യേകിച്ച് പല കോണുകളിൽ നിന്നും പെന്തെകോസ്തു സഭകൾക്കെതിരെയും വിശ്വാസികൾക്കെതിരെയും അക്രമണം നടക്കന്നുണ്ട്. ഇതു അപലപനീയമാണ്. കേരളാ സർക്കാർ അതിനെതിരെ ശക്തമായ നടപടികളും ചെറുത്തു നില്പും സംരക്ഷണമൊരുക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നുവെന്നും മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.