തിരുവല്ല: ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന ചിൽഡ്രൻസ് ഫ്രീഡം പവർ കോൺഫറൻസ് 15ന് രാവിലെ പത്തിന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്ററിൽ നടക്കും. ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ. സി. ജോൺ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും.
സംസ്ഥാന ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി എന്നിവർ വചനപ്രഭാഷണം നടത്തും. ഡോ.ദീപ എം.നെബു ക്ലാസ് നയിക്കും. എഫ്ജിബിഎസ് സെമിനാർ 2ന് നടക്കും. പവർ വിബിഎസ്, എഫ്ജിബിഎസ് ടീം പ്രോഗ്രാമുകൾ അവതരിപ്പിക്കും.
ഫോൺ: 9446392303

Comments are closed.