Ultimate magazine theme for WordPress.

ഐപിസി രാമനഗര കൺവെൻഷൻ ഒക്ടോ. 31 മുതൽ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് രാമനഗര കൺവെൻഷൻ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് , മായഗനഹള്ളി ബി.സി.എം ക്യാമ്പ് ഹാളിൽ നടക്കും. പാസ്റ്റർ ഷിബു കെ.മത്തായി ഉദ്ഘാടനം ചെയ്യും.

രാവിലെ 9.30ന് ആരംഭിക്കുന്ന കൺവെൻഷനിൽ ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.പി.കുരിയൻ, കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി.പി.ജോസഫ് , കർണാടക സ്റ്റേറ്റ് വുമൺ ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് , രാംനഗര പി.വൈ.പി.എ സെക്രട്ടറി ബ്രദർ.ഡോൺ വർഗീസ് , ഇവാ. ജയന്ത് ഗൗഡ എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ഗിരീഷ് നായക്ക് ഗാനശുശ്രൂഷ നിർവഹിക്കും.
കൺവെൻഷനിൽ യുവജനസമ്മേളനം , സോദരി സമാജം യോഗം , ഉണർവ് യോഗം, ആത്മീയ കൂട്ടായ്മ എന്നിവ ഉണ്ടായിരിക്കും.
പാസ്റ്റർ പ്രകാശ് ഗൗഡ, ബ്രദർ . ഡോൺ വർഗീസ് , പാസ്റ്റർ പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.