പുനലൂർ : ഇന്ത്യ പെന്തക്കോസ്‌ത് ദൈവസഭ പുനലൂർ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ പുനലൂർ ഐ.പി.സി സീയോൻ പേപ്പർമിൽ സഭാ ഗ്രൗണ്ടിൽ 49 -മത് പുനലൂർ കൺവൻഷൻ നടക്കും. പാ. ജോസ് കെ എബ്രഹാം ഉദ്‌ഘാടനം നിർവഹിക്കും.
പാ. ഷിബിൻ ജി ശാമുവേൽ, പാ. വർഗീസ് ഏബ്രഹാം, പാ. ജോ തോമസ്, പാ. പി സി ചെറിയാൻ, റവ. ജോൺസൺ ഡാനിയേൽ എന്നിവർ പ്രസംഗിക്കും. ഗിലെയാദ് മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നയിക്കും.

Comments are closed.