പാമ്പാടി : ഐപിസി പാമ്പാടി സെന്റർ ബ്രദേഴ്സ് ഫെലോഷിപ്പിന്റെ ചുമതലയിൽ കഴിഞ്ഞ ഒരു വർഷമായി രോഗികൾക്ക് സ്വാന്തനമായി പാലിയേറ്റിവ് കെയറിന്റെ ആവശ്യത്തിനായി സ്വന്തമായി വാങ്ങിയ വാഹനത്തിന്റെ സമർപ്പണ പ്രാർത്ഥന നടന്നു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ പ്രാർത്ഥിച്ച് താക്കോൽ ബ്രദേഴ്സ് ഫെലോഷിപ്പ് സെക്രട്ടറി ഇവാ. ലാലു തോപ്പിലിന് കൈമാറി.
പാസ്റ്റർമാരായ ടിഗോ തങ്കച്ചൻ, കെ എം ഗീവർഗീസ്, ഷാന്റോ വർഗീസ്, ബിജി മാത്യു, സൽമോൻ അരിപ്പറമ്പ്, അലക്സ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വാർത്ത : അനീഷ് പാമ്പാടി
