ഐപിസി നിലമ്പൂർ സൗത്ത് സെൻറർ വാർഷിക കൺവൻഷൻ ആരംഭിച്ചു
ചുങ്കത്തറ: ഐപിസി നിലമ്പൂർ സൗത്ത് സെൻറർ വാർഷിക കൺവൻഷൻ പാലുണ്ട ന്യൂ ഹൊപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ ഇന്ന് തുടങ്ങി. പാസ്റ്റർ മോൻസി കുട്ടി പ്രാർത്ഥിച്ചു ആരംഭിച്ചു.അതിനു ശേഷം.പാസ്ററർമാരായ തോമസ് വർഗീസ്, തോമസ് കുട്ടി പ്രാർത്ഥിച്ചു. സെന്റ്ർ സെക്രട്ടറി പാസ്റ്റർ കെ.വി.ജേക്കബ് 103 ആം സങ്കീർത്തനം വായിച്ചു. പാസ്റ്റർ എൻ.എം.മാത്യു പെരിന്തൽമണ്ണ അധ്യക്ഷനായ കൺവൻഷൻ പാസ്റ്റർ ജോൺ ജോർജ് ഐപിസി നിലമ്പൂർ സൗത്ത് സെൻറർ മിനിസ്റ്റർ ഉദ്ഘാടനം ചെയ്തു .പാസ്റ്റർ.ഷിബു മാത്യു ദൈവവചനം സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരയ സണ്ണി കുര്യൻ വാളകം, തോമസ് ഫിലിപ്പ് വെൺമണി,അനിഷ് തോമസ്, ബേബി കടമ്പനാട് എന്നിവർ ദൈവവചന പ്രഭാഷണം നടത്തും. സെന്റ് ർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു.ഞായറാഴ്ച സെന്റ്റിലുള്ള ഇരുപത്തിനാല് സഭകളുടെ സംയുക്ത ആരാധനയോടെ സമാപിക്കും.
