Ultimate magazine theme for WordPress.

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023’ ജനു. 6-8 വരെ നടക്കും. ജനുവരി 6 ന് ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ്, കൊഴുവല്ലൂർ ഐപിസി എബനേസർ സഭയിൽ വച്ച് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാ. എബി എബ്രഹാം, പത്തനാപുരം വചനശുശ്രുഷ നിർവഹിക്കും.

ജനുവരി 7 ന് ഐപിസി എബനേസർ, അറുനൂറ്റിമംഗലം സഭയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ജോർജ് മാത്യു, ഷാജി എം. പോൾ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. തഴക്കര PCG ഓഡിറ്റോറിയത്തിൽ ജനുവരി 8 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി കൺവൻഷൻ സമാപിക്കും. ഐപിസി മാവേലിക്കര സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850

Leave A Reply

Your email address will not be published.