ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ 2021 ജനുവരി 7 മുതൽ
കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ 61-ാമത് കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 7 മുതൽ 9 വരെ തീയതികളിൽ നടക്കും. 7-ാം തീയതി വൈകിട്ട് 7.00 ന് മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മേഖല ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ തോമസ്(കുമളി) വിൽസൻ വർക്കി (ന്യൂ യോർക്ക്), ഷിബു തോമസ് (ഒക്കലഹോമ), സാബു വർഗീസ് (ഹൂസ്റ്റൺ), സാം ജോർജ് ( ഐ പി സി ജനറൽ സെക്രട്ടറി) എന്നിവർ പ്രസംഗിക്കും . പാസ്റ്റർമാരായ ജോസ് കെ. ഏബ്രഹാം, ജോൺറിച്ചാർഡ്, വി വൈ തോമസ്, വർഗീസ് മത്തായി, ഡാനിയേൽ ജോർജ്, സാജൻ ഈശോ, ബ്രദർ ഫിന്നി പി. മാത്യു, മാത്യു സാം എന്നിവർ നേതൃത്വം നൽകും.
