ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ പാറശാല മുതൽ കാസർഗോഡ് വരെ 200 സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ സന്ദേശ റാലി. 2023 ജനുവരി 26 വ്യാഴം രാവിലെ 9 മണിക്ക് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം തിരുവനന്തപുരം ശങ്കുമുഖത്ത് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം, സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ഗ്ലാസ്റ്റൻ ജേക്കബ്, വൈസ് ചെയർമാൻ പാസ്‌റ്റർ എം എ തോമസ്, ബ്രദർ ബോബി തലപ്പാടി തുടങ്ങി വിവിധ സെന്റർ
പാസ്റ്റർമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ മറ്റ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ഗ്ലാസ്റ്റൻ ജേക്കബ് , 9447759873 , മാത്യു ജോർജ് നിരണം 9349116074
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post