Ultimate magazine theme for WordPress.

ഐ.പി.സി കരിഷ്മ സെന്റർ പഠനോപകരണ വിതരണം നടന്നു

വാർത്ത:പാസ്റ്റർ: ഫ്രെഡി കൂർഗ്,

 

കൂർഗ് : കർണാടക ഐ.പി.സി കരിഷ്മ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊട്‌ലിപെട്ട്നു സമീപത്തുള്ള നാല് ഗവൺമെൻറ് സ്കൂളുകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ബാഗും സൗജന്യമായി വിതരണം ചെയ്തു.

ജൂലൈ 29ന് നടന്ന ചടങ്ങിൽ കൊട്‌ലിപെട്ട് ഐപിസി ചർച്ച് ശുശ്രൂഷകൻ പാ. ഫ്രെഡി പി. സി. പഠനോപകരണ കിറ്റ് വിതരണം ചെയ്തു‌. ഐപിസി കരിഷ്മ സെൻറർ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ ലക്ഷ്യമിടുന്നു എന്നു പാ. ഫ്രെഡി പി. സി. അറിയിച്ചു. വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരായ വിഷ്ണുവർദ്ധൻ, ജെ ഡി.സുരേഷ്, ഹെച്ച് ടി ഹരീഷ്, രമേശ് എന്നിവർ ആശംസകൾ അറിയിച്ചു, അധ്യാപിക മഞ്ജുള സ്വാഗതവും അധ്യാപിക ശാരദ കൃതജ്ഞതയും അറിയിച്ചു.

Sharjah city AG

Comments are closed.