ഐപിസി ഇവാഞ്ചലിസം ബോർഡ് പത്തനംതിട്ട ജില്ലാ പ്രവർത്തന ഉത്ഘാടനം നടന്നു
തിരുവല്ല: ഐപിസി ഇവാഞ്ചലിസം ബോർഡ് പത്തനംതിട്ട ജില്ലാ സമ്മേളനം മഞ്ഞാടി ഐ പി സി പ്രയർ സെൻ്ററിൽ വച്ച് തിങ്കളാഴ്ച നടന്നു. സ്റ്റേറ്റ് ചെയർമാൻ പാസ്റ്റർ.സജി കാനത്തിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ.രാജു പൂ വക്കാല സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ പാസ്റ്റർ.അനിയൻകുഞ്ഞ് ചേടിയത്ത് സ്വാഗതം ആശംസിച്ചു.സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ഗ്ലാഡ്സൺ ജേക്കബ് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.
പത്തനംതിട്ട ജില്ലയിൽ കർതൃ ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച 9 ദൈവദാസൻമാരെ സമ്മേളനം ആദരിച്ചു. പാസ്റ്റർ.മാത്യു ജോർജ്ജ് നിരണം അവരെ സദസിന് പരിചയപ്പെടുത്തി. പാസ്റ്റേഴ്സ് ബഞ്ചമിൻ വർഗ്ഗീസ്, കെ വി ചാക്കോ മല്ലപ്പള്ളി, ഡോ: ജോർജ് മാത്യു, എം.സി ഐപ്പ് ,സാം പനച്ചയിൽ ,സണ്ണി ഏബ്രഹാം, ജോസ് തോമസ് ജേക്കബ്, കെ.കെ ജോർജ്ജ് ,ബാബു തലവടി, രതീഷ് ഏലപ്പാറ, ബോബി തലപ്പാടി മുതലായവർ പ്രസംഗിച്ചു. ബിബിൻ ഫിലിപ്പ് ആമല്ലൂർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി.
പത്തനംതിട്ട ജില്ലയിലെ വിവിധ സെൻ്ററുകളിൽ നിന്നായി നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
