ഐപിസി എറണാകുളം സെന്റർ കൺവൻഷൻ
എറണാകുളം: ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 5 മുതൽ 8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടത്തപ്പെടും . ഐപിസി എറണാകുളം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ്, പോൾ ഗോപാലകൃഷ്ണൻ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. സോദരി സമാജ സമ്മേളനത്തിൽ സിസ്റ്റർ ഒമേഗ സുനിൽ, വാർഷിക മാസ യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സംയുക്ത ആരാധനയിൽ പാസ്റ്റർ റ്റി.ഡി. ബാബു എന്നിവർ മുഖ്യ സന്ദേശം നൽകും. കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 94474 64010, 9946113379
