ഡൽഹി :ഐപിസി ഡൽഹി സ്റ്റേറ്റിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു.
ഡോ. ഷാജി ഡാനിയേൽ പ്രസിഡണ്ടായും പാസ്റ്റർ കെ വി ജോസഫ് വൈസ് പ്രസിഡണ്ടായും പാസ്റ്റർ സാം ജോർജ് സെക്രട്ടറിയായും ഷിബു കെ ജോർജ് ജോയിന്റ് സെക്രട്ടറിയായും ജോൺസൺ മാത്യു ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു. 31 അംഗങ്ങൾ അടങ്ങുന്ന എക്സിക്യൂട്ടിവ് കൌൺസിലും നിലവിൽ വന്നു.
ഏപ്രിൽ 13 ന് രാവിലെ ഒമ്പതിന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിലായിരുന്നു തെരെഞ്ഞെടുപ്പ്. സ്റ്റേറ്റ് പ്രസിഡണ്ട് ഡോ. ഷാജി ഡാനിയേൽ അധ്യക്ഷത വഹിച്ച സമ്മേളനങ്കിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് ട്രഷറർ ജോൺസൺ മാത്യു കണക്കുകൾ അവതരിപ്പിച്ചു. വിവിധ ബോർഡുകളുടെ പ്രതിനിധികൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പുതിയ സമിതിയുടെ കാലാവധി 2028 വരെയാണ് .
