ഐപിസി ബെംഗളുരു സെന്റർ 16-മത് വാർഷിക കൺവൻഷൻ
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 16-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 15 മുതൽ 18 വരെ നടക്കും. കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.എസ്.ജോസഫ്, തോമസ് ഫിലിപ്പ് (വെൺമണി) , വി.ജി.മനോജ് എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ, സിസ്റ്റർ മോളമ്മ ജോർജ് എന്നിവർ ചേർന്ന് ഗാനശുശ്രൂഷ നിർവഹിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ) ബ്രദർ. സാം സൈമൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
Wow, wonderful weblog format! How lengthy have you ever been blogging for?
you made blogging look easy. The overall look of your web site is magnificent, as smartly as the
content material! You can see similar here najlepszy sklep