ഐ പി സി ആറ്റിങ്ങൽ സെന്റർ 26-ാമത് വാർഷിക കൺവെൻഷൻ 2024 ഫെബ്രുവരി 07 മുതൽ 11 വരെ മംഗലപുരം സീയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാ. വിത്സൻ ഹെൻട്രി ഉത്ഘാടനം നിർവ്വഹിക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ജോയി പെരുമ്പാവൂർ, മാത്യു കാനച്ചിറ, എം എ തോമസ്, റ്റി ജെ ശാമുവേൽ, ജേക്കബ് ജോർജ്ജ് എന്നിവർ പ്രസംഗിക്കും. വൈകുന്നേരം 05.30 മുതൽ 09 മണിവരെയാണ് പൊതുയോഗങ്ങൾ നടക്കുക.
ഫെബ്രു. 09 വെള്ളി രാവിലെ 10 മണി മുതൽ 02 മണി വരെ സോദരി സമാജം വാർഷിക സമ്മേളനം, ശനിയാഴ്ച ഉച്ചയ്ക്ക് 02 മണി മുതൽ 04 മണി വരെ സണ്ടേസ്കൂൾ, പി വൈ പി എ വാർഷികം. ഞായറാഴ്ച രാവിലെ 09 മണി മുതൽ 01 മണി വരെ സ്നാനം, കർത്തൃമേശ, സംയുക്ത സഭായോഗം എന്നിങ്ങനെയാണ് പകൽ യോഗങ്ങൾ. സെന്റർ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും
