Ultimate magazine theme for WordPress.

BMCC സ്പെഷ്യൽ മീറ്റിങ്ങ്

 

മനാമ : BMCC യുടെ സ്പെഷ്യൽ മീറ്റിങ്ങ് ഡിസംബർ 23 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 9.15 വരെ മനാമ സെൻ്റ് ക്രിസ്റ്റോഫർ കത്തീഡ്രൽ ലോവർ ഹാളിൽ നടക്കും. BMCC മുൻ പ്രസിഡൻ്റ് പാസ്റ്റർ പി.സി വർഗ്ഗീസ് USA മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ഗാനശുശ്രൂഷയും ക്വയർ പ്രസൻ്റെഷനും ഉണ്ടായിരിക്കുമെന്ന് പ്രസിഡൻ്റ് ജോസ് കെ. ജോൺ അറിയിച്ചു.

ബഹ്റൈനിൽ തൊഴിൽ തേടി ലോഞ്ചിലും കപ്പലിലുമായി എത്തിയിരുന്ന മലയാളികളായ ക്രിസ്തീയ വിശ്വാസികൾ ആത്മീയ കൂട്ടായ്മക്കായി ഒത്തുകൂടുവാൻ 1958 ൽ രൂപം കൊടുത്തതാണ് ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ). ബ്രദറൻ, പെന്തെകോസ്ത്, ഇവാഞ്ചലിക്കൽ ചർച്ച് തുടങ്ങിയ പതിനാറ് സഭകൾ BMCC യുടെ സജ്ജീവ അംഗങ്ങളാണ്.

Sharjah city AG

Comments are closed.