അടൂർ: ഈസ്റ്റ് സെന്റർ ഐപിസി കൺവൻഷൻ ഇന്ന് മുതൽ ഞായറാഴ്ച വരെ പുതുവീട്ടിൽ പാലത്തിന് സമീപം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. അടൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ തോമസ് മാത്യു യോഗം ഉൽഘാടനം ചെയ്യും.പി പാസ്റ്റർമാരായ കെ ജെ തോമസ്, ഷാജി എം പോൾ,
അനീഷ് തോമസ്, പാസ്റ്റർ ഫിലിപ്പ് പി തോമസ് (ഐപി സി ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ
(ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. യെരുശലേം വോയിസ് ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നതായി വൈസ് പ്രസിഡന്റ് പാസ്റ്റർ ജി സാംകുട്ടി, ജനറൽ കൺവീനർ ബ്രദർ ബാബു അടൂർ, പബ്ലിസിറ്റി കൺവീനർ ബ്രദർ ജോൺ ഡാനിയേൽ എന്നിവർ അറിയിച്ചു.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

Comments are closed.