ന്യൂയോർക്ക്: അമാനുഷിക ലോകത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകൻ ബില്ലി ഹാലോവെൽ തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററി ‘ഇൻവെസ്റ്റിഗേറ്റിംഗ് ദി സൂപ്പർനാച്ചുറൽ: ഏഞ്ചൽസ് ആൻഡ് ഡെമൺസ്’ ശ്രദ്ധേയമാകുന്നു. വിശ്വാസങ്ങൾക്കപ്പുറം ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സാക്ഷ്യപത്രങ്ങളിലൂടെ മാലാഖമാരുടെയും പിശാചുക്കളുടെയും സാന്നിധ്യം വിശകലനം ചെയ്യുകയാണ് ഈ ചിത്രം.
അമാനുഷിക കാര്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതിശയോക്തികൾ ഒഴിവാക്കി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്ത്യൻ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ബില്ലി ഹാലോവെൽ പറഞ്ഞത് “ഈ കഥകളിലേക്ക് കടക്കുമ്പോൾ നമുക്ക് തെളിവുകൾ വേണം. ഈ അവകാശവാദങ്ങളെല്ലാം ശരിക്കും സത്യമാണോ? എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുമോ?” എന്ന ചോദ്യവുമായാണ് താൻ അന്വേഷണം തുടങ്ങിയതെന്നാണ്.

Comments are closed.