Ultimate magazine theme for WordPress.

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 21 വരെ നീട്ടി

 

ഇംഫാല്‍: അക്രമം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 21 വരെ സര്‍ക്കാര്‍ നീട്ടി. ‘സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മണിപ്പൂരില്‍ ഐക്യവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആള്‍ക്കൂട്ട ആക്രമണ ശ്രമങ്ങള്‍, പോലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുള്‍പ്പെടെയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി ആശങ്ക പ്രകടിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Sharjah city AG