Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രിസ്ത്യാനികളനുഭവിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് ഐ.സി.സി

നൈജീരിയ : നൈജീരിയയിലെ ക്രിസ്ത്യാനികൾ, ഇസ്ലാമിക തീവ്രവാദികളുടെ ഭീകരമായ ആക്രമണങ്ങൾ നേരിടുന്നത് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഇസ്ലാമിക തീവ്രവാദികൾ 19 ക്രിസ്ത്യാനികളെയാണ് കൊന്നൊടുക്കിയതെന്ന് ഇന്റർ നാഷണൽ ക്രിസ്ത്യൻ കൺസോൺ റിപ്പോർട്ട് ചെയ്തു.

ക്രൈസ്തവർക്കുനേരെ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതിനെതിരെ കാര്യക്ഷമമായ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ഐ സി സി അറിയിച്ചു.

Sharjah city AG

Comments are closed.