Ultimate magazine theme for WordPress.

ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി :ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്. ഐഎന്‍എസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാവിക സേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കൊച്ചി കപ്പല്‍ ശാലയെ അഭിനന്ദിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ കരുത്തിന്റെ പ്രതീകവും സ്വാശ്രയ ഭാരതത്തിന്റെ പ്രതീകവുമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സേനയുടെ ശക്തി കൂട്ടുന്നതില്‍ നിര്‍ണായകമാകാന്‍ വിക്രാന്തിന് സാധിക്കും. അഭിമാന നേട്ടമെന്ന് നാവിക സേനാ മേധാവിയും പറഞ്ഞു.

Leave A Reply

Your email address will not be published.