Ultimate magazine theme for WordPress.

സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്സീനേഷന് തുടക്കം; 551 വാക്സീന്‍ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. രാവിലെ ഒമ്പത് മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാക്സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിത്തുടങ്ങി. തിരുവനന്തപുരം പേയാട് സ്വദേശി ബിനില രാജ് ആദ്യ വാക്സിന്‍ സ്വീകരിച്ചു.ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികള്‍ക്ക് വേണ്ടി മാത്രം 551 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ളത്.1426 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്സിനെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി 15 ലക്ഷം വിദ്യാര്‍ത്ഥികളുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കും. നിലവില്‍ കേരളത്തില്‍ വാക്സിൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.വൈകിട്ട് അഞ്ചുമണി വരെ വാക്സിന്‍ ലഭിക്കും. കോവിന്‍ പോര്‍ട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 5 ലക്ഷം ഡോസ് വാക്സിൻ കേരളത്തിലെത്തി. ഇന്ന് ഒരു ലക്ഷം ഡോസ് വാക്സിൻ കൂടി എത്തും. ജനുവരി 10 മുതല്‍ മുതിര്‍ന്നവര്‍ക്ക് കരുതല്‍ ഡോസ് നല്‍കി തുടങ്ങും.

Sharjah city AG
Leave A Reply

Your email address will not be published.