ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇസ്രായേലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.മുന്‍കാലങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വിദ്യാര്‍ഥികളെ തിരികെ എത്തിച്ചിട്ടുണ്ട്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരോടും ജാഗ്രതയോടെ സുരക്ഷിതരായി ഇരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
