Ultimate magazine theme for WordPress.

ഇന്ത്യന്‍ മാധ്യമസ്വാതന്ത്ര്യം മറ്റ് മൗലീകാവകാശങ്ങള്‍ പോലെ പരിശുദ്ധം; ന്യൂയോര്‍ക്ക് ടൈംസ്നെതിരെ അനുരാഗ് താക്കൂര്‍

ഡൽഹി :ഇന്ത്യന്‍ മാധ്യമസ്വാതന്ത്ര്യം മറ്റ് മൗലീകാവകാശങ്ങള്‍ പോലെ പരിശുദ്ധമാണ് , ജമ്മു കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂര്‍. നിഷ്പക്ഷതയുടെ എല്ലാ മാനങ്ങളും തള്ളിക്കൊണ്ടാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് താക്കൂര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സാങ്കല്‍പ്പികമാണെന്നും ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ കുറിച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിഷ്പക്ഷ നയങ്ങളേയും തള്ളിക്കൊണ്ടാണ് എന്‍.വൈ.ടി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.വൈ.ടിയുടെ ഓപീനിയന്‍ പീസ് എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സാങ്കല്‍പ്പികവും നികൃഷ്ടവുമാണ്. ഇത് ഇന്ത്യക്കെതിരായ പ്രചരണത്തിന്റെ ഭാഗമാണ്,’ അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു. കശ്മീരിലെ മാധ്യമങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ കടന്നുകയറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Sharjah city AG