Ultimate magazine theme for WordPress.

ജസ്റ്റിൻ ട്രൂഡോ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുവെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുവെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ. കാനഡയുടെ സ്വകാര്യ ബ്രോഡ്കാസ്റ്റർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് കൊലപാതകവും തെറ്റാണ്. നിജ്ജാറിൻ്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാർ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ യാതൊരു വിധത്തിലുള്ള തെളിവുകളും സമർപ്പിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും സഞ്ജയ് പറ‍ഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.