ടെൽ അവീവ് : ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ തയ്യാറാക്കിയ രഹസ്യ രേഖ ചോർന്നു. ഇറാനെതിരായ ഇസ്രായേലിൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഉന്നതതല ഇൻ്റലിജൻസ് റിപ്പോർട്ടുകളാണ് ഓൺലൈനിൽ ചോർന്നത്.
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. ഒക്‌ടോബർ 15, 16 തീയതികളിലെ രണ്ട് രേഖകളും ടെലിഗ്രാമിൽ ഇറാൻ അനുകൂല വികാരങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വഴിയാണ് പ്രചരിച്ചിരിക്കുന്നത്. പുറത്തുവിട്ട രേഖകളില്‍ ഒന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നാഷണല്‍ ജിയോ സ്‌പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ ഫയലിലേതാണ്.

Comments are closed.