അന്താരാഷ്ട്ര വേൾഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ്.ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.പര്‍വതാരോഹകന്‍ സ്പെയിനിന്റെ ആല്‍ബെര്‍ട്ടോ ഗിനെസ് ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് ശ്രീജേഷ് പുരസ്‌കാരം നേടിയത്.17 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.
ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇതിനുമുന്‍പ് 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍നായകനായ ശ്രീജേഷ് ടോക്യോ ഒളിമ്ബിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്നു. ശ്രീജേഷിന്റെ മിന്നും സേവുകളിലാണ് ഇന്ത്യ ഒളിമ്ബിക് മെഡല്‍ സ്വന്തമാക്കിയത്
