Ultimate magazine theme for WordPress.

ഏറ്റവും കൂടുതൽ ദരിദ്രരുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും

അമേരിക്ക : ഏറ്റവും കൂടുതൽ ദരിദ്രരുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും. യുണൈറ്റഡ് നേഷന്‍സ് ഡിവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫെഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും ചേര്‍ന്ന് പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചികയിലാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

ലോകത്ത് ആകെ 110 കോടി ജനങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍. ഇന്ത്യയില്‍ 23.4 കോടിപ്പേരാണ് ദാരിദ്ര്യത്തില്‍ ജീവിക്കുന്നത്. പാകിസ്ഥാന്‍ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), ഡി.ആര്‍. കോംഗോ (6.6 കോടി) എന്നിവയാണ് മറ്റു നാല്‌ രാജ്യങ്ങള്‍.

Sharjah city AG

Comments are closed.