ഗാംബിയയിലെ കുട്ടികളുടെ മരണത്തെ തുടർന്ന് ചുമ സിറപ്പ് ഉത്പാദനം നിർത്തി ഇന്ത്യ
"ലോകത്തിന്റെ ഫാർമസി" എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മോശമായ സംഭവങ്ങളിൽ ഒന്നാണിത്
ന്യൂഡൽഹി : ചുമ സിറപ്പ് കുടിച്ച് കുട്ടികൾക്ക് മരണം സംഭവിച്ച വിഷയത്തിൽ ഗാംബിയയിൽ ചുമ മരുന്നിന് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ടിന് ശേഷം, മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു ഫാക്ടറിയിൽ കഫ് സിറപ്പിന്റെ ഉത്പാദനം ഇന്ത്യൻ അധികാരികൾ നിർത്തിവപ്പിച്ചു. പ്രൊമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ നാല് മെയ്ഡൻ ഉൽപ്പന്നങ്ങളുടെ ലബോറട്ടറി വിശകലനത്തിൽ ഡൈതൈലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ചത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഗാംബിയൻ പോലീസ്, 69 കുട്ടികളുടെ നിശിത വൃക്ക തകരാറുമൂലം മരണമടഞ്ഞത് ഇന്ത്യയിൽ നിർമ്മിച്ചതും യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള കമ്പനി വഴി ഇറക്കുമതി ചെയ്തതുമായ ചുമ സിറപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയിച്ചു.
\”ലോകത്തിന്റെ ഫാർമസി\” എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മോശമായ സംഭവങ്ങളിൽ ഒന്നാണിത്. പ്രൊപിലീൻ ഗ്ലൈക്കോൾ, ഡൈതൈലിൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയുടെ ഗുണനിലവാര പരിശോധന മെയ്ഡൻ നടത്തിയിട്ടില്ലെന്നും അതേസമയം പ്രൊപിലീൻ ഗ്ലൈക്കോളിന്റെ ചില ബാച്ചുകൾക്ക് നിർമ്മാണവും കാലഹരണപ്പെടുന്ന തീയതിയും ഉണ്ടായിരുന്നില്ലെന്നും ഹരിയാന ഡ്രഗ്സ് കൺട്രോളറെ ഉദ്ധരിച്ച് വാർത്താ വെബ്സൈറ്റ് മണികൺട്രോൾ നേരത്തെ പറഞ്ഞിരുന്നു.
