പ്രയർ & റിവൈവൽ ബോർഡ് പ്രവർത്തന ഉത്ഘാടനവും മൂന്നു ദിവസത്തെ ഉപവാസപ്രാർത്ഥനയും
വാർത്ത മാത്യു ജോർജ് നിരണം
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തനോദ്ഘാടനവും ഉപവാസ പ്രാർത്ഥനയും ഇന്ന് ഐപിസി ഹെബ്രോൻ ഹാളിൽ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ.വർഗീസിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്തു.പ്രയർ ബോർഡ് സെക്രട്ടറി ബ്രദർ സജി വെൺമണി സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി.
