ഡബ്ലിൻ : ഐപിസി അയർലൻഡ് & ഇയു റീജയന്റെ ആഭിമുഖ്യത്തിൽ നവംബർ 16 ന് ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ മോറിയ തിയോളജിക്കൽ സെമിനാരി യൂറോപ്പിന്റെ ഉദ്ഘാടനം നടക്കും.
പാ. സി.റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. പാ. സനു പി മാത്യു, പാ. മനോജ് എബ്രഹാം, ഡോ. റിൻ ജോൺ, പാ. ജോബി സാമുവൽ എന്നിവർ നേതൃത്വം നൽകും. ഡിപ്ലോമ ഇൻ തിയോളജി, ബാച്ചിലർ ഓഫ് തിയോളജി ക്ലാസുകൾ ഡിസംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കും. മാസ്റ്റർ ഓഫ് ഡിവിനിറ്റി ക്ലാസുകൾ ജനുവരി ആദ്യആഴ്ചയിലും ആരംഭിക്കും. ക്ലാസുകൾ ഓൺലൈനിലും ഓഫ് ലൈനിലും നടക്കും.