കറുകച്ചാൽ : ഐപിസി കറുകച്ചാൽ സെന്ററിലെ നാലുനാക്കൽ ഐപിസി ബേർഷെബാ സഭയുടെ സിൽവർ ജൂബിലി സമ്മേളനം നാളെ (ശനി) നടക്കും . നാളെ രാവിലെ 10 മണിക്ക് നാലുനാക്കൽ ഐപിസി ബേർഷെബാ ഹാളിൽ വെച്ചാണ് നടക്കുന്നത്.
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി. ജോസഫ് മുഖ്യ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബോബി ഇടപ്പാറയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു തോമസ്, സെന്റർ സെക്രട്ടറി മാത്യു ഡേവിഡ് എന്നിവർ പ്രസംഗിക്കും. സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി വിശ്വാസികൾ ഈ സ്തോത്ര പ്രാർത്ഥനയിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Comments are closed.