Ultimate magazine theme for WordPress.

*ഗ്ലാഡിസ് സ്റ്റെയിൻസ് നാളെ സൂം പ്ലാറ്റ്‌ഫോമിൽ പ്രസംഗിക്കും*

 

 

എറണാകുളം: കോംബസ് മിനിസ്ട്രീസ് ഗ്ലോബൽ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നാളെ (ഏപ്രിൽ 18, ശനി) നടത്തുന്ന പ്രത്യേക പ്രാർത്ഥനാ യോഗത്തിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് (ഓസ്‌ട്രേലിയ) മുഖ്യപ്രഭാഷണം നടത്തുന്നു. രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സംഗമം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ഒരേസമയം പങ്കുചേരാവുന്ന രീതിയിലാണ് സംഘാടകർ ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസിനെ കൂടാതെ പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. ബാബു കെ. വർഗീസ്, സെൽമോൺ സോളമൻ എന്നിവരും യോഗത്തിൽ സംസാരിക്കും. പാസ്റ്റർ സിബിൻ മാത്യു, പാസ്റ്റർ നിബു പി. ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 9947 25 3065 എന്ന മീറ്റിംഗ് ഐഡിയും (Meeting ID), 55 55 55 എന്ന പാസ്‌വേർഡും (Password) ഉപയോഗിച്ച് താല്പര്യമുള്ളവർക്ക് ഈ ഓൺലൈൻ മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9496478758 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

d

Sharjah city AG

Comments are closed.