Ultimate magazine theme for WordPress.

ഒമിക്രോണ്‍ ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളിയെ കുറിച്ച് ഐ.എം.എഫ്

വാഷിങ്ടണ്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (ഐ.എം.എഫ്).

ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അനിയന്ത്രിതമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ലോകത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുകയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു.

ഒമിക്രോണ്‍ വ്യാപനം യാതൊരു കുറവുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം ഇനി കാണാന്‍ പോവുന്നത് കഠിനമായ സമയമായിരിക്കുമെന്നും രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നുമാണ് ഐ.എം.എഫ് പറയുന്നത്. ജനുവരി 25-ന് ഐ.എം.എഫ് അപ്ഡേറ്റ് ചെയ്ത ഇക്കണോമിക് ഫോര്‍കാസ്റ്റ് ഡാറ്റയും പുറത്തുവിടാനിരിക്കുകയാണ്. ഡിസംബര്‍ പകുതി മുതലാണ് ഒമിക്രോണ്‍ വ്യാപനം ശക്തമായത്. ഇതോടെ ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ- തുടങ്ങി എമേര്‍ജിംഗ് മാര്‍ക്കറ്റ് രാജ്യങ്ങളെല്ലാം പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പ്രാദേശിക തലത്തില്‍ വിലവര്‍ധനവും വിദേശ ഫണ്ടുകളിന്മേലുള്ള ആശങ്കയുമായിരുന്നു തീരുമാനത്തിന് പിന്നില്‍.

Sharjah city AG