വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരേ കേസെടുക്കാനാണ് പോലീസ് നീക്കമെങ്കിൽ അതിനെതിരേ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. പ്രതിഷേധത്തിനിടെ ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗശല്യം പരിഹരിക്കാൻ നടപടി ഉ ണ്ടായില്ലെങ്കിൽ സമാനമായ പ്രക്ഷോഭങ്ങൾ ഇനിയും കാണേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത്തരത്തിൽ മൃഗങ്ങൾ തുടർച്ചയായി നാട്ടിലിറങ്ങുന്നതിന്റെ കാരണം കണ്ടുപിടിച്ച് അതാണ് പരിഹരിക്കേണ്ടത്. കാടുകൾ ഇല്ലാതായതാണ് ഇതിന്റെ പ്രധാന കാരണം. അത് ഇല്ലാതാക്കിയത് കർഷകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
