ഇയാൻ ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ കൊടുങ്കാറ്റ് ; പ്രസിഡന്റ് ജോ ബൈഡൻ
തല്ലാഹസ്സി: ഇയാൻ ചുഴലിക്കാറ്റ് \”ഗണ്യമായ ജീവഹാനി\”ക്ക് കാരണമായേക്കാമെന്നും ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ കൊടുങ്കാറ്റായി ഇയാൻ അവസാനിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
മരണ സംഖ്യ ഔദ്യോഗികമായി പുറത്തു വിടാൻ അധികൃതർ വിസമ്മതിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണസംഖ്യ 12 ആയി ഉയർന്നു.
യുഎസിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റായി ഇയാൻ സംസ്ഥാനത്തെ വലയം ചെയ്തതിനെത്തുടർന്ന് ഫ്ലോറിഡയിലുടനീളമുള്ള ഏകദേശം 2 ദശലക്ഷം വീടുകളും ബിസിനസ്സുകളിലും നാശനഷ്ടം രേഖപ്പെട്ടുത്തി.
ബുധനാഴ്ച ഉച്ചയോടെ ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് എത്തിയ കാറ്റഗറി 4 ചുഴലിക്കാറ്റായി വീശിയടിക്കുകയും വ്യാഴാഴ്ച രാവിലെ ഇയാൻ ഉഷ്ണമേഖലാ കൊടുങ്കാറ്റായി തരംതാഴ്ത്തപ്പെടുകയും ചെയ്തു, എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ അതി തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. മണിക്കൂറിൽ 150 മൈൽ വേഗതയുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരത്തോടെ ഇയാൻ സൗത്ത് കരോലിന തീരത്തോട് അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
