ഐ.പി.സി. വയനാട് സെന്റർ 37-ാം മത് സെന്റർ കൺവെൻഷൻ ഇന്ന് മുതൽ
വയനാട് : ഐ.പി.സി. വയനാട് സെന്ററിന്റെ 37-ാം മത് സെന്റർ കൺവെൻഷൻ ഇന്ന് മുതൽ 12-ാം തീയതി വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഐ പി.സി വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് തോമസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ രാജു ആനിക്കാട് ഡോ.ബി വർഗീസ് മണക്കാല എന്നിവർ വചനപ്രഘോഷണം നടത്തും. കോഴിക്കോട് ബ്ലസ് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
