Ultimate magazine theme for WordPress.

ഐ പി സി കർണാടക സ്റ്റേറ്റ് കൺവെൻഷൻ സമാപിച്ചു

ബാംഗ്ളൂരൂ : ഹൊറമാവ് അഗരയിൽ 22 മുതൽ നടന്ന ഐ പി സി കർണാടക മുപ്പത്തിയേഴാമത് വാർഷിക കൺവെൻഷന്റെ സമാപന ദിന സംയുക്ത ആരാധനയിൽ പാ.കെ എസ് ജോസഫ് മുഖ്യസന്ദേശം നൽകി. സാത്താൻ ദൈവജനത്തിനു മുൻപിൽ വിരിക്കുന്ന വലയിൽ അകപ്പെടാതിരിക്കാൻ അതീവ ജാഗ്രതയുള്ളവരായിരിക്കണം ,സാത്താൻ ഉന്നം വെക്കുന്നതു ദൈവജനത്തെ വഴിതെറ്റിക്കാനാണ്.കഴിയുമെങ്കിൽ വൃതന്മാരെപ്പോലും വഴിതെറ്റിക്കാൻ സാത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അവന്റെ തന്ത്രങ്ങളെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ വിശ്വാസികളും ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാ.ജോസ് മാത്യു അധ്യക്ഷനായിരുന്നു. പാ. ബി മോനച്ചൻ , സ്റ്റേറ്റ് ട്രഷറർ ബ്ര.പി.ഒ . സാമുവൽ , പാ.മോഹൻ ഡേവിഡ് ,റ്റി. ടി.തോമസ് ,അലക്സ് വെട്ടിക്കൽ,വിൽ‌സൺ ജോസഫ്,സാം ജോർജ്, എന്നിവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് പാ.ജോസ് മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ബ്ര. ജോയ് പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

ഇവാ.റിനു തങ്കച്ചന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു. നാല് ദിവസമായി നടന്ന കൺവെൻഷനിൽ ബൈബിൾ ക്ലാസ്സ് ,ഉപവാസ പ്രാർത്ഥന,സോദരി സമാജം,യുവജന വിഭാഗമായ പി വൈ പി എ സമ്മേളനം,റിവൈവൽ മീറ്റിംഗ് എന്നിവ നടത്തി.സമാപന ദിവസം നടന്ന സംയുക്ത ആരാധനയിൽ മൂവായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.