ബെംഗളൂരു : യേശുക്രിസ്തുവിലുള്ള ജീവിതത്തിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്നു കർണാടക ഐ പി സി പ്രസിഡണ്ട് പാസ്റ്റർ കെ എസ് ജോസഫ് പ്രസ്താവിച്ചു. ഐപിസി കർണാടക സ്റ്റേറ്റിന്റെ മുപ്പത്തിയേഴാമത് വാർഷിക കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും അഭിമുഖീകരിക്കുകയാണ്.എന്നാൽ ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കുമെന്ന ക്രിസ്തുവിന്റെ വാക്കുകൾ വിശ്വാസിക്ക് കരുത്താകണമെന്നും അദ്ദേഹം പറഞ്ഞു.
ഹോറമാവ് അഗര ഐ പി സി ഹെഡ് ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ മാരായ മോഹൻ പി ഡേവിഡ്, ടി എസ് മാത്യൂസ് , ജോസ് മാത്യു , ഡോ.വർഗീസ് ഫിലിപ്പ് ,സാം ജോർജ് ,വിൽസൺ ജോസഫ് ,അലക്സ് വെട്ടിക്കൽ ,ബി.മോനച്ചൻ ,ടി ഡി തോമസ് എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ നടക്കുന്ന തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടും കൂടെയാണ് കൺവെൻഷൻ സമാപിക്കുന്നത്. ജനറൽ കൺവീനർ പാ.ജോസ് മാത്യു, ജോയിന്റ് കൺവീനർമാരായ പാ.ജോർജ് എബ്രഹാം , ബ്ര. റെജി ജോർജ് ,ബ്ര.ഷാജി പാറേൽ ,പബ്ലിസിറ്റി കൺവീനർ പാ .ജോമോൻ ജോണ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഇവാ.റിനു തങ്കച്ചന്റെ നേതൃത്വത്തിൽ കൺവെൻഷൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കുന്നു
