കായംകുളം : ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്റർ പി.വൈ.പി.എ. യുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വീയപുരം മുതൽ കായംകുളം വരെ സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സന്ദേശ യാത്ര നടക്കും.
പാ. ബി. മോനച്ചൻ കായംകുളം മുഖ്യ സന്ദേശം നൽകും. തുടർന്ന് പാ. ജസ്റ്റിൻ കായംകുളം, പാ. ജോജി രാജു, പാ. ആമോസ് തോമസ്, പാ. റെജി ചെറിയാൻ എന്നിവരും പ്രസംഗിക്കും.
