Ultimate magazine theme for WordPress.

നെല്ലിക്കുന്നത്ത് എ.ജി പ്രയർ സെൻ്റർ പുത്രിക സംഘടനകളുടെ പ്രഥമ വാർഷികം നടന്നു

നെല്ലിക്കുന്നം : എ.ജി പ്രയർ സെൻ്റർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പുത്രിക സംഘടനകളുടെ പ്രഥമ വാർഷികവും ചാരിറ്റി പ്രവർത്തങ്ങളുടെ ഉദ്ഘാടനവും നടന്നു.

പാ. റെജി ജോണിന്റെ അധ്യക്ഷതതയ്യിൽ കൂടിയ മീറ്റിംഗ് പാ. ബിനു വി. എസ്. ഉദ്ഘാടനം ചെയ്തു‌. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാ. സജിമോൻ ബേബി നിർവഹിച്ചു. ഫിന്നി സ്റ്റാൻലി ഗാന ശുശ്രുഷ നയിച്ചു. പാ. ടി. എം. സാമുവേൽ, പാ. ബിനു തോമസ്,പാ. പവീൻ ജോർജ്, ടി. ചാക്കോ, ജയ ജോൺ, പാ. നിജിത്ത് അമ്പലക്കര, പാ. ബിജു വർഗീസ്, പാ. റെജി ജോർജ്, പാ. എബിൻ അച്ഛൻകുഞ്, സൈമൺ ഡാനിയേൽ, എന്നിവർ ആശംസകൾ അറിയിച്ചു. സൺഡേസ്‌കൂൾ വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടത്തി.

Sharjah city AG

Comments are closed.