കേരളത്തിൽ \’നരബലി\’! രണ്ട് സ്ത്രീകളെ ബലി നൽകി
മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
എറണാകുളം: സംസ്ഥാനത്തു നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പാതിയാണ് പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്.തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. നരബലിക്ക് ശേഷം രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. ഇത് എവിടെയെന്ന് സംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. രണ്ടാമത്തെ മൃതദേഹം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ ഇതാദ്യമായാണ് കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
