കുമരകം: ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഹോം ലാൻഡ് മീറ്റിംഗ് 2023 ജൂലൈ 17 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ, കുമരകം അബാദ് വിസ്പറിംഗ് പാംസിൽ വെച്ച് നടത്തപ്പെടും. മുൻകാല ശുശ്രൂഷകന്മാരും, മുൻകാല സഭ അംഗങ്ങളും, ഇപ്പോൾ നാട്ടിലുള്ള സഭ അംഗങ്ങളും ഒരുമിച്ച് ചേരുന്ന ആത്മീക സംഗമം ആണിത്. പാസ്റ്റർ ബെൻസൺ തോമസ് ഈ യോഗത്തിൽ അധ്യക്ഷത വഹിക്കും.
