പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് സ്പോൺസർഷിപ്പ് ഇല്ലാതെ ഇനിമുതൽ ഇന്ത്യയിലേക്ക് വരാം
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് സന്തോഷം നൽകുന്ന നടപടിയുമായി ഇന്ത്യൻ സർക്കാർ. പാക് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള സ്പോൺസർഷിപ്പ് നയത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ, പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് സ്പോൺസർഷിപ്പ് ഇല്ലാതെ ഇനിമുതൽ ഇന്ത്യയിലേക്ക് വരാം. പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് സംസ്ക്കാര ചടങ്ങുകൾക്കായി ഹരിദ്വാറിലെത്താൻ വേണ്ടിയാണു ഈ നടപടി . ഇതിനായി പാകിസ്ഥാൻ ഹിന്ദുക്കൾക്ക് 10 ദിവസത്തെ വിസ ലഭിക്കും. പാകിസ്ഥാനിൽ നിന്നും ഹൈന്ദവരെ സ്പോൺസർഷിപ്പില്ലാതെ രാജ്യത്തേയ്ക്ക് വരാൻ അനുവദിച്ചിരുന്നില്ല. കേന്ദ്രസർക്കാരിന്റെ മുൻ നയമനുസരിച്ച്, മരിച്ച ഒരു പാകിസ്ഥാൻ ഹിന്ദുവിന്റെ കുടുംബാംഗത്തിന് ഇന്ത്യയിൽ താമസിക്കുന്ന അവരുടെ ബന്ധുവിൽ നിന്നോ അടുത്ത സുഹൃത്തിൽ നിന്നോ ആരെങ്കിലും സ്പോൺസർ ചെയ്താൽ മാത്രമേ ഇന്ത്യയിലേക്ക് വരാൻ വിസ ലഭിക്കമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ ആഗ്രഹിക്കുന്ന എല്ലാ ഹിന്ദു കുടുംബങ്ങൾക്കും 10 ദിവസത്തേക്ക് ഇന്ത്യൻ വിസ നൽകും.
