കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതി സ്റ്റേ ചെയ്ത് ഹൈ കോടതി
എറണാകുളം: കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതി സ്റ്റേ ചെയ്ത് കേരള ഹൈ കോടതി . ജസ്റ്റിസ് രാജവിജയരാഘവനാണ് ഭേദഗതി സ്റ്റേ ചെയ്തത്. കുട്ടികളുടെ എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നുമായിരുന്നു ഭേദഗതി.പുതിയ തസ്തിക അനുവദിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിയതിനുള്‍പ്പെടെയാണ് ഹൈക്കോടതിയുടെ സ്റ്റേ തുടര്‍ച്ചയായി കുട്ടികളെത്തിയില്ലെങ്കില്‍ അനുവദിച്ച ആനുകൂല്യങ്ങളുടെ തുക ബന്ധപെട്ടവരില്‍ നിന്നും ഈടാക്കണമെന്നും ഭേദഗതിയിൽ പറയുന്നു .
