യുക്രൈനിൽ ഹെലികോപ്റ്റര്‍ തകര്‍ന്നു; ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു
കീവ് : യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുത്ത് സ്‌കൂളിന് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊനാസ്റ്റിര്‍സ്‌കി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണ്. ബ്രോവാരിയിലെ കിന്റര്‍ഗാര്‍ട്ടനും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനും സമീപത്തുവച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയതായി യുക്രൈന്‍ പൊലീസ് സര്‍വീസ് തലവന്‍ യെവ്ഗിസി യെനിന്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടമുണ്ടാകാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
