ദില്ലിയിൽ കനത്ത മഴ; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ന്യൂഡൽഹി: ദില്ലിയിൽ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഉഷ്ണ തരംഗം അതിരൂക്ഷമായിരുന്ന ദില്ലിയിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത് .പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും ഗതാഗതം തടസപെട്ടു.
കഴിഞ്ഞ ദിവസം 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ട ദില്ലിയിൽ താപനില 18ലെത്തി. മഴ വിമാനസർവീസുകളെ കാര്യമായി ബാധിച്ചു. 19 വിമാനങ്ങളും വഴി തിരിച്ചുവിട്ടു. ലക്‌നൗ, ജയ്‌പൂർ, ഇൻഡോർ എന്നി വിമാനത്താവളങ്ങളിലേക്കാണ വഴിതിരിച്ചു വിട്ടത്. അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത യാത്ര ചെയ്യരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
