സംസ്ഥാനത്തു അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പ് ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത കാലാവസ്ഥ കേന്ദ്രം അറിയിച്ചു . അറബിക്കടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകൾ ഒഴികയുള്ള എല്ലാ ജില്ലകളും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
