Ultimate magazine theme for WordPress.

തിങ്കളാഴ്ച കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത: 2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേക്കു നീങ്ങാന്‍ സാധ്യത. ആയതിനാല്‍ തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 26 തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പു നല്‍കി. തമിഴ്നാട്, കേരളം എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശത്തിന്റെ തീരമേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.