Ultimate magazine theme for WordPress.

നോർത്ത് ബാംഗ്ലൂരിൽ കനത്ത മഴ: 15 വീടുകളിൽ വെള്ളം കയറി

ബാംഗ്ലൂർ : നോർത്ത് ബാംഗ്ലൂരിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്കെരഹള്ളി എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയെ തുടർന്ന് 15 വീടുകളിൽ വെള്ളം കയറി.

ദത്താത്രേയ നഗർറിലെ മഴവെള്ള അഴുക്കുചാലിൽ വെള്ളം നിറഞ്ഞതോടെ റോഡിലേക്ക് ദിശമാറി ഒഴുകി. ഇത് സംബന്ധിച്ച് ബിബിഎംപിയിൽ പരാതിപ്പെട്ടെങ്കിലും തങ്ങളുടെ പരാതി ഉടനടി പരിഹരിച്ചില്ലെന്ന് താമസക്കാർ ആരോപിച്ചു. ചിലയിടങ്ങളിൽ മരം കടപുഴകി വീണു. ഇതോടെ ഗതാഗതം തടസപ്പെട്ടു.

Sharjah city AG

Comments are closed.